Monday, 18 October 2021

ബാല്യവും രക്ഷാകർതൃത്വവും


Text Formatted

അമ്മമാരെ പ്രതികളാക്കുന്ന ബാലാവകാശം

സമകാലിക മലയാളി ജീവിതത്തെ മുൻനിർത്തി ഒരന്വേഷണം

Image Full Width
Image Caption
Masha Bear / Shutterstock.com
Text Formatted

ബാലാവകാശങ്ങളുടെ ലംഘനങ്ങളില്‍ അമ്മയുടെ പിടിപ്പുകേടിനെ പെരുപ്പിക്കുന്നതും ബാലാവകാശനിയമങ്ങള്‍ ഉപയോഗിച്ചു അമ്മമാരെ കുറ്റവാളികളാക്കുന്ന പ്രവണതയും ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചരിത്രങ്ങളുടെ കെട്ടുപിണയലുകള്‍ തിരക്കേണ്ടത് ഈയവസരത്തില്‍ അനിവാര്യമായിരിക്കുന്നു.


ധുനിക കേരള ചരിത്രത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലും സമീപ ദശകങ്ങളിലുമായി ബാല്യം എന്ന ജീവിതഘട്ടത്തെ രൂപപ്പെടുത്തിയ നിര്‍ണയ വ്യവസ്ഥകളെ (regimes) തിരിച്ചറിയാനുള്ള പ്രാഥമികശ്രമമാണ് ഈ ലേഖനം. സാമൂഹ്യമാറ്റത്തെ രേഖീയമായി അടയാളപ്പെടുത്തുന്ന ആഖ്യാനങ്ങള്‍ക്കുപകരം ഒരേ സമയം ദീര്‍ഘമായി നിലനിന്ന, നിലനില്‍ക്കുന്ന, മൂന്നു നിര്‍ണയ വ്യവസ്ഥകളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്-  ‘ഉത്തരവാദിത്വ രക്ഷാകര്‍തൃ ധര്‍മം' (responsible parenting),  ‘മേല്‍നോക്കി ബാല്യം' (aspirational childhood),  ‘ഭരണീയ ബാല്യം' (child-governance) എന്നിങ്ങനെ മൂന്നു വ്യവസ്ഥകളും, കൂടാതെ,  ‘സുരക്ഷാവത്കൃത-ബാല്യം'  (securitized childhood) എന്ന സമീപകാല നിര്‍ണയ വ്യവസ്ഥയും. ഇപ്പറഞ്ഞ കാലഘട്ടത്തില്‍ ഈ വിഷയങ്ങളെപ്പറ്റി ഉണ്ടായിവന്ന എഴുത്തുകളും സമകാലിക മലയാളി സാമൂഹ്യജീവിതത്തെപ്പറ്റി ലഭ്യമായ നരവംശശാസ്ത്രപരമായ പഠനങ്ങളുമാണ് ഈ ലേഖനത്തിന് ആധാരം.

ആമുഖം

ബാല്യം എന്ന ജീവിതഘട്ടത്തെ ചരിത്രത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും സവിശേഷ രീതികളില്‍ രൂപപ്പെടുത്തിയ, രൂപപ്പെടുത്തുന്ന നിയമങ്ങള്‍, ചട്ടങ്ങള്‍, ആശയങ്ങള്‍, പ്രയോഗങ്ങള്‍, പ്രക്രിയകള്‍, സ്ഥാപനങ്ങള്‍, കര്‍തൃത്വങ്ങള്‍ എന്നിവയുടെ പ്രത്യേക സമന്വയങ്ങളെയാണ് ബാല്യകാല നിര്‍ണയ വ്യവസ്ഥകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.  

കേരളത്തെ കേന്ദ്രീകരിക്കുന്ന ഫെമിനിസ്റ്റ് ഗവേഷണം പിതൃമേധാവിത്വത്തിന്റെ തുടര്‍ച്ചകളെയാണ് അധികവും അന്വേഷിക്കുന്നത്

19-ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ആധുനിക മലയാളിസമൂഹം എന്ന പദ്ധതിയുട