Monday, 18 October 2021

നോവല്‍


Text Formatted
3am-title
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത്​ പി.എസ്​.
Text Formatted

അധ്യായം 15 തുടര്‍ച്ച(ആറാം ഇന്ദ്രിയം-ഭാഗം രണ്ട്): ത്വഗിന്ദ്രിയം

പൊലീസുകാരന്റെ അടിയില്‍, കാതില്‍ നിന്നും ഒഴുകിയ രക്തം സോളമനെ നനച്ചു. ഉടനെത്തന്നെ തന്റെ സ്പര്‍ശന സംവേദനങ്ങളെ പിന്‍വലിച്ചതിനാല്‍ വേദന അയാള്‍ അറിഞ്ഞില്ല. മേരിയല്ലാതെ ഇനിയാരും തന്നെ സ്പര്‍ശിക്കേണ്ടെന്ന് സോളമന്‍ തീരുമാനിച്ചു. ഓര്‍മകളിലിരുന്നു മേരി അയാളുടെ ഏറ്റവും മൃദുവായ തൊലിയില്‍ തൊട്ടുഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. സോളമന്റെ അപ്പാപ്പന്‍ മതം മാറി ക്രിസ്ത്യാനിയായ കാലഘട്ടത്തിലെല്ലാം ദളിത് ക്രിസ്ത്യാനികള്‍ മറ്റ് സവര്‍ണ്ണ ക്രിസ്ത്യാനികളില്‍ നിന്നും വലിയ അവഗണന അനുഭവിച്ചു. പള്ളിയിലോ രൂപതയിലോ പേരിനു വന്നു പോയ്‌ക്കൊള്ളുക എന്നതിനപ്പുറം അധികാരത്തില്‍ ഇടപെടുന്നതിനോ അവകാശം ഉന്നയിക്കുന്നതിനോ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. പള്ളിയും പട്ടക്കാരും അവരെ ഒരു തീണ്ടാപ്പാട് അകലെ നിറുത്തി. സവര്‍ണ്ണ ക്രിസ്ത്യാനികളാണെങ്കില്‍ തങ്ങള്‍ ബ്രാഹ്‌മണരായിരുന്നോ അതോ നായന്മാരായിരുന്നോ തോമാശ്ലീഹ നേരിട്ട് മാമോദീസ മുക്കിയതല്ലേ തുടങ്ങിയ വാക്ക് തര്‍ക്കങ്ങളില്‍ വ്യാപൃതരായിരുന്നു.

ഇന്ത്യന്‍ ക്രിസ്തീയ വിശ്വാസികളില്‍ 70% ആളുകളും ദളിതരാണ്. അവരെ നിയന്ത്രിക്കുന്നതോ ബാക്കി വരുന്ന മുപ്പത് ശതമാനം സവര്‍ണ്ണരും. അധികാരവും പണവും അവര്‍ക്കിടയിലായിരുന്നു. ഈയൊരു അവഗണന മുന്‍ നിര്‍ത്തി സോളമന്റെ അപ്പാപ്പന്‍ പള്ളിയില്‍ പോക്ക് നിറുത്തി വച്ചു. പകരം വീട്ടിലെ പ്രാര്‍ഥനാ മുറിയില്‍ തന്റെ പഴയ ആരാധനാമൂര്‍ത്തികളെ നിരത്തി  രഹസ്യമായി പൂജ തുടങ്ങി. പള്ളിയില്‍ നിന്നും അച്ചന്‍ വന്ന് അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയെങ്കിലും തന്റെ പ്രാര്‍ഥനാമുറിയിലേക്ക് പ്രവേശിക്കുവാന്‍ ഒരുത്തനും അനുവാദം നല്‍കിയില്ല. പകരം അപ്പാപ്പന്‍ ഒരു ചോദ്യം ചോദിച്ചു 
"ജോയിയുടെ മകന് യേശുവിന്റെ വെളിപാട് കിട്ടിയിട്ട് എന്താണച്ചോ അവനെ സെമിനാരിയില്‍ എടുക്കാഞ്ഞെ? താഴ്ന്ന വര്‍ഗക്കാരനായ ക്രിസ്ത്യാനിക്ക് അച്ചനായാല്‍ എന്താ കുഴപ്പം?'
സംഗതി സത്യമാണ് അച്ചന്‍ പട്