Wednesday, 29 March 2023

യെമൻ കഥ


Text Formatted

ദയവായി ബോംബിടരുത് 

Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

വ്യോമാക്രമണത്തിന്റെ തുടര്‍ച്ചയായ നാലാം ദിവസം ബുര്‍ക്കാന്‍ സഹബെല്‍ മാര്‍ക്കറ്റില്‍ പോയി. മൂന്ന് പച്ച പെയിൻറിന്റെ ടിന്നുകളും പല വലുപ്പത്തിലുള്ള ബ്രഷുകളും വാങ്ങി. തിരിച്ചു വന്ന് പെയിൻറ്​​ ടിന്നുകള്‍ വീട്ടിലെ ഇടുങ്ങിയ ഇരുപ്പുമുറിയില്‍ വെച്ചു.

അവിടെയിരുന്ന് നോക്കിയാല്‍ അയാളുടെ കൃഷിയിടം അല്‍പ്പം ദൂരെയായി കാണാം. 50 വയസ്സുളള ബുര്‍ക്കാന്‍ കര്‍ഷകനാണ്. ഈ കൃഷിയിടം മാത്രമാണ് ഇത്രയും കാലത്തെ ജീവിതത്തിലെ സമ്പാദ്യം. വിധിയോട് തന്ത്രങ്ങള്‍ കാണിച്ച് കളിച്ചില്ലെങ്കില്‍ അതിജീവനം അസാധ്യമാണെന്ന വിശ്വാസക്കാരനാണയാള്‍. കുടുംബ പ്രശ്നങ്ങളുണ്ടാകുമ്പോഴും ഈ തന്ത്രങ്ങള്‍ തന്നെയാണ് പയറ്റാറുള്ളത്. അയല്‍ക്കാരുമായുള്ള ചെറുചെറു തര്‍ക്കങ്ങളിലും ഇതേ നയം അയാള്‍ പയറ്റും. ഇപ്പോള്‍ ആകാശത്തു നിന്നും വിമാനങ്ങള്‍  വീടിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ഗോതമ്പ് നിറച്ച ട്രക്ക് ബോംബിട്ടപ്പോഴും ഇതേ അടവുപയോഗിച്ച് അതിജീവിക്കണം എന്ന തീരുമാനത്തില്‍ തന്നെയാണ് ബുര്‍ക്കാന്‍ സഹബെല്‍. 

പട്ടാളത്തിലെ ജോലി രാജിവെച്ചപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങള്‍ കൊണ്ട് ബുര്‍ക്കാന്‍ കുറച്ചു ഭൂമി വാങ്ങിച്ചു. കുടുംബ സ്വത്തായി പിതാവില്‍ നിന്നും കിട്ടിയ ഭൂമിയുടെ അത്രയും കൂടി ആനുകൂല്യങ്ങള്‍ കൊണ്ട് സ്വന്തമാക്കി. രണ്ടു സഹോദരിമാരില്‍ നിന്നാണ് അയാള്‍ ഭൂമി വാങ്ങിച്ചത്. ഇരുമ്പു കയറു കൊണ്ട് തന്റെ ഭൂമി അയാള്‍ വേലി കെട്ടിത്തിരിച്ചു. അതിലൊരു കിണറും കുത്തി. പിതാവിന്റെ ഭൂമിയുണ്ടായിരുന്ന കുന്നിന്‍ പുറത്ത്, ആ പ്രദേശത്തേക്കുള്ള വെള്ളത്തിന്റെ സ്രോതസ്സായിരുന്ന ആ പ്രദേശത്ത്, അയാള്‍ ചെറിയൊരു വീടു വെച്ചു. കരിങ്കല്ലും മണ്ണും കുഴച്ചുണ്ടാക്കിയ വീട്. കാക്കിച്ചായമാണ് വീടിന് ആദ്യം അടിച്ചത്. മണ്ണിന്റെ അതേ നിറം. പക്ഷെ പെട്ടെന്നൊരു ദിവസം ബുര്‍ക്കാന്‍ വീടിന്റെ നിറം മാറ്റി. പച്ചയാക്കി. 

കുന്നിന്‍ മുകളിലേക്ക് അയാളുണ്ടാക്കിയ ആദ്യ റോഡിന്റെ വീതി ഒരു കഴുതക്ക് നടന്നു കയറാന്‍ മാത്രം പാകത്തിലുള്ളതായിരുന്നു. സിമൻറ്​ചാക്കുകളാണ് ആദ്യം കുന്നിന്‍ പുറത്തെത്തിച്ചത്. പിന്നീട് പലപ്പോഴും കഴുതപ്പുറത്ത് ഗോതമ്പ് ചാക്കുകളുമായി അയാള്‍ കുന്നിറങ്ങി. ഇതെല്ലാം മുപ്പതു വര്‍ഷം മുമ്പത്തെ കഥ. ഇപ്പോള്‍ ബുര്‍ക്കാന്റെ മൂത്ത മകന്‍ അവിടെയാകെ പല മാറ്റങ്ങളും വരുത്തി. അയാള്‍ക്ക് വിവിധോദ്ദേശ്യ