Monday, 29 November 2021

വായന


Text Formatted

പരിണാമം സത്യത്തെ മറയ്ക്കുന്നു?

ഡൊണാള്‍ഡ് ഹോഫ്മാന്റെ  The Case Against Reality: How Evolution Hid the Truth from Our Eyes എന്ന പുസ്തകത്തിന്റെ വായന

Image Full Width
Text Formatted

ക്വാണ്ടം ഭൗതികത്തിന്റെ വ്യാഖ്യാനങ്ങളിലെ അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ഐന്‍സ്‌റ്റൈന്‍ നീല്‍സ് ബോറിനോട് ഉന്നയിച്ച ചോദ്യം ഓര്‍ക്കുക! നാം നിരീക്ഷിക്കുന്നില്ലെങ്കില്‍ ആകാശത്ത് ചന്ദ്രനില്ലെന്നു വരുമോ? ആകാശചന്ദ്രന്‍ നമ്മുടെ നിരീക്ഷണത്തിന്റെ നിര്‍മിതിയും ഫലവുമാണോ? ആകാശത്തിലെ ചന്ദ്രന് നിരീക്ഷകന്റെ ബോധത്തിനു പുറത്ത് അസ്തിത്വമില്ലേ?

നമ്മുടെ ബോധത്തിനു പുറത്ത് വസ്തുനിഷ്ഠമായ ഒരു ലോകമുണ്ടെന്നും അതിനെ ഇന്ദ്രിയസംവേദനങ്ങളിലൂടെയും അമൂര്‍ത്തവല്‍ക്കരണങ്ങളിലൂടെയും മറ്റും നമുക്കു ഗ്രഹിക്കാന്‍ കഴിയുമെന്നും കരുതുന്ന യഥാതഥവാദപരമായ നിലപാടാണ് ഐന്‍സ്‌റ്റൈന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ജ്ഞാനം ഒരു നിര്‍മ്മിതിയാണെന്നും ജ്ഞാനനിര്‍മ്മിതിയില്‍ നിരീക്ഷകന് അഥവാ സംവേദകന് ഒരു പങ്കുണ്ടെന്നും മനസ്സിലാക്കുന്ന നിര്‍മ്മിതിവാദപരമായ സമീപനമാണ് നീല്‍സ് ബോറിന് ഉണ്ടായിരുന്നത്. ക്വാണ്ടം ഭൗതികത്തിന്റെ വ്യാഖ്യാനങ്ങളില്‍ ഇവര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായഭിന്നതകള്‍ ഈ വീക്ഷണവ്യത്യാസങ്ങളുടെ കൂടി ഭാഗമായിരുന്നു. 

യാഥാര്‍ത്ഥ്യമുഖത്തെ മറയ്ക്കുകയും ജീവികളുടെ അതിജീവനാവശ്യങ്ങള്‍ക്കുതകുന്ന സമ്പര്‍ക്കമുഖങ്ങളെ നല്‍കുകയുമാണ് പരിണാമം ചെയ്തതെന്ന്  ഡൊണാള്‍ഡ് ഹോഫ്മാന്‍ ചൂണ്ടിക്കാണിക്കുന്നു.

ലോകയാഥാര്‍ത്ഥ്യത്തിന്റെ അതേപടിയുള്ള, അക്ഷരാര്‍ത്ഥത്തിലുള്ള പകര്‍പ്പുകളാണോ, നമ്മുടെ സംവേദനങ്ങള്‍? നമ്മുടെ ഇന്ദ്രിയസംവേദനങ്ങള്‍ വിശ്വാസ്യതയുള്ളതാണെന്ന്, അത് യാഥാര്‍ത്ഥ്യത്തെ കുറിച്ച് നമ്മോട് സത്യം ബോധിപ്പിക്കുന്നുവെന്ന് കരുതപ്പെടുന്നു. നമ്മെ നയിക്കുന്നത് ഇന്ദ്രിയസംവേദനങ്ങളിലെ വിശ്വാസ്യതയാണ്. യഥാര്‍ത്ഥലോകം സ്ഥല,കാലങ്ങളില്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതായാണ് പൊതുവില്‍ മനസ്സിലാക്കപ്പെടുന്നത്. അത് കല്ലും മണ്ണും പൂവും മരവും മറ്റു വസ്തുക്കളും ഒക്കെ നിറഞ്ഞതാണ്. ഒരു ജീവി പോലും ഇവയെ നിരീക്ഷിക്കുന്നില്ലെങ്കിലും, ഒരു ജീവി പോലും ഇവയോടു സംവദിക്കുന്നില്ലെങ്കിലും ഈ വസ്തുനിഷ്ഠലോകം നിലനില്‍ക്കുന്നുണ്ടെന്നു നാം കരുതുന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തിലേക്കു തുറന്നു വച്ച ജനാലകളാണ്. ഇന്ദ്രിയങ്ങള്‍ പൂര്‍ണ്ണയാഥാര്‍ത്ഥ്യത്തെ എപ്പോഴും നമുക്കു നല്‍കുന്നില്ലെങ്കിലും നമ്മുടെ ജീവിതത്ത