Tuesday, 07 February 2023

രണ്ട് ചോദ്യങ്ങള്‍


Text Formatted

രാജ്യസഭയില്‍ സംസാരിക്കുക
മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് വേണ്ടി

അണ്‍ എംപ്ലോയ്‌മെന്റ്, അണ്ടര്‍ എംപ്ലോയ്‌മെന്റ്, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ ഇവരുടെയെല്ലാം അവസരവും. ഘട്ടംഘട്ടമായി പിന്നാക്ക വിഭാഗത്തില്‍പെട്ടവരെ, ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാല്‍ പിന്നാക്കമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്, പാര്‍ലമെന്റിനുണ്ട്.

Image Full Width
Image Caption
എ.എ. റഹീം
Text Formatted

മനില സി. മോഹന്‍: കൈരളി ടി.വി.യിലെ സഹപ്രവര്‍ത്തകനെന്ന നിലയിലാണ് നമ്മുടെ പരിചയം തുടങ്ങുന്നത്. ഇപ്പോള്‍ താങ്കള്‍ രാജ്യസഭാ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കൗതുകകരമായ വസ്തുത, അന്ന് കൈരളി ടി.വി എം.ഡിയായിരുന്ന ജോണ്‍ ബ്രിട്ടാസും ഇന്ന് പാര്‍ലമെന്റില്‍ താങ്കള്‍ക്കൊപ്പമുണ്ട് എന്നതാണ്. മാധ്യമ പ്രവര്‍ത്തകനായിരുന്ന താങ്കള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. മാധ്യമ ചര്‍ച്ചകളില്‍ സി.പി.എമ്മിന്റെ ശക്തനായ പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തു. പാര്‍ലമെന്റിലെത്തുമ്പോള്‍ ഈ വളര്‍ച്ചയെ എങ്ങനെയാണ് സ്വയം നോക്കിക്കാണുന്നത്? ഒപ്പം മാധ്യമ പ്രവര്‍ത്തകരോടുള്ള വിമര്‍ശനം എന്താണ്?

എ.എ. റഹീം: വളരെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ നിര്‍ണായകമായ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടു എന്നുള്ളതാണ് സന്തോഷവും അഭിമാനവും ഉണ്ടാക്കുന്ന കാര്യം. തീര്‍ച്ചയായും മാധ്യമപ്രവര്‍ത്തനം ഒരുകാലത്ത് നന്നായി ആസ്വദിച്ചിരുന്നു. മാധ്യമപ്രവര്‍ത്തനം ഒരു പാഷനായിരുന്നു. കോളേജ് കാലത്തെല്ലാം തന്നെ അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നു. എന്ത് ജോലി തിരഞ്ഞെടുക്കണമെന്ന് ആലോചിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് എല്‍.എല്‍.ബി.ക്കൊപ്പം തന്നെ ജേണലിസം കൂടിയെടുത്തത്. കൈരളിയില്‍, പീപ്പിള്‍ ടിവിയുടെ ആദ്യ ബാച്ചില്‍ പ്രവേശനം ലഭിച്ചു. മനസ്സിലുണ്ടായിരുന്ന പാഷനില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിന്റെ റിയാലിറ്റിയിലേക്കെത്തിയപ്പോള്‍ ഒരുപാട് പരിമിതികളുണ്ടെന്ന് മനസ്സിലാക്കാനായി. ആ ചെറിയ കാലയളവില്‍ കുറെ നല്ല വാര്‍ത്തകള്‍ ചെയ്യാനും കഴിഞ്ഞു. ബ്രിട്ടാസ്നോടൊപ്പമൊക്കെയുള്ള നല്ല അനുഭവമായിരുന്നു. അതൊരു നല്ല കളരിയായിരുന്നു. ഇപ്പോള്‍ രാജ്യസഭയിലേക്ക് പോകുമ്പോള്‍ അവിടെ ബ്രിട്ടാസ് ഉണ്ട് എന്നുള്ളത് കൗതുകകരമായ കാര്യമാണ്. അതില്‍ വളരെ സന്തോഷവും തോന്നുന്നു. 

മാധ്യമങ്ങളോട് വിമർശനമുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ പ്രതിദിന ഷെഡ്യൂളില്‍ സാധാരണക്കാരുടെ എത്ര വിഷയങ്ങള്‍ വരുന്നുണ്ട് എന്നുള്ളതാണ്. അല്ലെങ്കില്‍ നാടിനുവേണ്ടിയുള്ള എന്ത് കാര്യം വരുന്നു എന്നതാണ്. വിവാദങ്ങള്‍, ചട്ടപ്പടി പ്രോഗ്രാം റിപ്പോര്‍ട്ടുകള്‍ എന്നിവയ്‌ക്കെല്ലാമപ്പുറത്ത് അത്തരം വിഷയങ്ങള്‍ വരുന്നില്ല എന്നുള്ളതാണ് ആദ്യത്തെ വിമര്‍ശനം. രണ്ടാമത്തെ കാര്യം ഫോളോ അപ്പ് തീരെ ഉണ്ടാകുന്നില്ല എന്നുള്ളതാണ്. ഒരു വിഷയത്തില്‍ ഫോളോ അപ്പിനുവേണ്ടി ശ്രമിക്കുന്നേയില്ല, അതിന്റെ പിന്നാലെ പോകുന്നതേയില്ല. അത് ഒരു വലിയ ഒരു വിമര്‍ശനമാണ്. അങ്ങനെയാകരുത് എന്നാണ് എനിക്കുള്ളത്. അടുത്ത ഒരു പ്രധാനപ്പെട്ട കാര്യം ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് വീണ്ടും വീണ്ടും ക്രോസ് ചെക്ക് ചെയ്യണമെന്നാണല്ലോ. ഒരു വാര്‍ത്ത കിട്ടിയാല്‍ ആ വാര്‍ത്തയുടെ മറുവശം എന്താണ് എന്നുള്ളത് ക്രോസ് ചെക്ക് ചെയ്യപ്പെടുന്നില്ല. ഇതാണ് എനിക്കുള്ള കടുത്ത വിമര്‍ശനം. നിങ്ങള്‍ക്ക് ആര്‍ക്കെതിരെയും വാര്‍ത്ത ചെയ്യാം. ലഭിക്കുന്ന വിവരം ശരിയാണെന്ന് തോന്നിയാല്‍ വിശദമായ വാര്‍ത്ത ചെയ്യാം. പക്ഷെ എന്താണ് അയാള്‍ക്ക് പറയാനുള്ളതെന്ന് ഒരു വരി കൂടി അതില്‍ ഉള്‍പ്പെടുത്തണം. മാധ്യമപ്രവര്‍ത്തനത്തില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇതാണ് എനിക്ക് കുറച്ചുകാലം മാധ്യമപ്രവര്‍ത്തനം, മുഖ്യധാരാ മാധ്യമത്തില്‍ ചെയ്തയാളെന്ന നിലയിലും, പിന്നീടും യുവധാരയിലൊക്കെയായി മാധ്യമപ്രവര്‍ത്തനം പലരീതിയില്‍ തുടരുമ്പോഴുമുള്ള പ്രധാന വിമര്‍ശനം. ഓരോരുത്തരും മാധ്യമപ്രവര്‍ത്തകരായി മാറുന്ന ഒരു കാലം കൂടിയാണിത്. മാധ്യമപ്രവര്‍ത്തകനെന്ന എന്റെ അനുഭവത്തിലും മാധ്യമങ്ങളെക്കുറിച്ചുള്ള എന്റെ പഠനത്തിലും ഇപ്പോഴത്തെ മാധ്യമങ്ങളോടുള്ള എന്റെ വിമര്‍ശനം ഇതാണ്.

RAHIM
എ.എ. റഹീം നാമനിർദേശ പത്രിക സമർപ്പിക്കുന്നു / Photo : A A Rahim, fb page

രാഷ്ട്രീയമായി വളരെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലാണ് താങ്കള്‍ രാജ്യസഭയില്‍ എത്തുന്നത്. വിഷയങ്ങളുടെ അടിസ്ഥാനത്തില്‍, രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ എങ്ങനെ എം.പി. സ്ഥാനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്?

വിഷയങ്ങളില്‍ ഇടപെടുക, പ്രതികരിക്കുക, ശക്തമായ അഭിപ്രായം പ്രതിധ്വനിപ്പിക്കുക എന്നുള്ളതാണ്. സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായം പ്രതിഫലിപ്പിക്കാന്‍ എനിക്ക് കിട്ടുന്ന അവസരം ഞാന്‍ ഉപയോഗിക്കും. ശക്തമായി ഇടപെടുകയും ജാഗ്രതയോടെ അതിനകത്ത് നിലയുറപ്പിക്കുകയും ചെയ്യും. പ്രധാനപ്പെട്ട ചില മേഖലകള്‍ എന്റെ ശ്രദ്ധയിലുണ്ട്. ഒന്ന് ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട്, മതനിരപേക്ഷ ഇന്ത്യയുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന ഭീഷണി തന്നെയാണ്. അതിലേറെ പ്രധാനപ്പെട്ട ഒരു കാര്യം, വരും വര്‍ഷങ്ങള്‍ വളരെ നിര്‍ണായകമാണ്. 2025-ല്‍ ആര്‍.എസ്.എസിന്റെ 100 വര്‍ഷം പൂര്‍ത്തിയാകുകയാണ്. അവര്‍ കുറേക്കൂടി അവരുടെ ലക്ഷ്യങ്ങളിലേക്ക് വേഗതയില്‍ നടന്നടുക്കാന്‍ സാധ്യതയുള്ള കാലത്ത് തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. 
രണ്ടാമത്തെ കാര്യം തൊഴില്‍രഹിതരും ചെറിയ കൂലിക്കാരുമായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി നിലകൊള്ളുക എന്നതാണ്. നമ്മള്‍ പലപ്പോഴും തൊഴിലില്ലായ്മയെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ തൊഴിലില്ലാത്തവര്‍ മാത്രമല്ല, ചെറിയ ശമ്പളത്തിന് തൊഴിലെടുക്കേണ്ടിവരുന്നവരുമുണ്ട്. അണ്‍ എംപ്ലോയ്‌മെന്റും അണ്ടര്‍ എംപ്ലോയ്‌മെന്റും. ഇത് രണ്ടും ഗൗരവമുള്ള പ്രശ്‌നമായി കാണുകയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട യുവാക്കളുടെ പ്രശ്‌നം നിയോലിബറല്‍ കാലത്ത് അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്.

കോണ്‍ഗ്രസ് ആരംഭിച്ച് ബി.ജെ.പി. തുടരുന്ന നിയോലിബറല്‍ കാലത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ സൊസൈറ്റിയുടെ മുഖ്യധാരയില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുന്നുണ്ട്. അത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമായി ഞാന്‍ കാണുന്നു. പലപ്പോഴും പഠനങ്ങളിലും ചർച്ചകളിലും അതൊന്നും പ്രധാനപ്പെട്ട കാര്യമായി അതൊന്നും വരുന്നില്ലെന്നുള്ളതാണ്. ഉദാഹരണം, മൂന്ന് പതിറ്റാണ്ടിനിടയില്‍ നിയോലിബറല്‍ കാലത്ത് സ്വകാര്യവത്കരിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒട്ടനവധിയുണ്ട്. അതിലൂടെ നഷ്ടപ്പെട്ട ദലിതരുടെ അവസരങ്ങളെത്രയാണ്. ഗോത്രജനതയുടെ അവസരങ്ങളെത്രയാണ്. ദലിതരുള്‍പ്പെടെയുള്ള അരികുവത്കരിക്കപ്പെട്ടവര്‍ മുഖ്യധാരയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെടുന്നു. അവരുടെ അവസരങ്ങള്‍ ഇല്ലാതാക്കപ്പെടുന്നു. അണ്‍ എംപ്ലോയ്‌മെന്റ്, അണ്ടര്‍ എംപ്ലോയ്‌മെന്റ്, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ ഇവരുടെയെല്ലാം അവസരവും. ഘട്ടംഘട്ടമായി പിന്നാക്ക വിഭാഗത്തില്‍പെട്ടവരെ, ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളാല്‍ പിന്നാക്കമായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്, പാര്‍ലമെന്റിനുണ്ട്. ഭരണഘടന വിഭാവന ചെയ്യുന്നതാണത്. അത് നിര്‍വഹിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, അവര്‍ നിര്‍ദയം എലിമിനേറ്റ് ചെയ്യപ്പെടുന്നു. വരുന്ന തലമുറകളില്‍ വലിയ അകലമായിരിക്കും. ഡി.വൈ.എഫ്.ഐയുടെ പത്താമത് അഖിലേന്ത്യാ സമ്മേളനം കൊച്ചിയിലാണ് നടന്നത്. ആ കോണ്‍ഫറന്‍സിലാണ് ഞങ്ങള്‍ സ്വകാര്യമേഖലയില്‍ സാമൂഹ്യ സംവരം, ദലിത് സംവരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. ഈ കാര്യങ്ങളിലെല്ലാമായിരിക്കും പാര്‍ലമെന്റില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ പോകുന്നത്. ▮​​​​​​​


TEAM TRUECOPY

കമല്‍റാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റര്‍
മനില സി. മോഹന്‍ എഡിറ്റര്‍ ഇന്‍ ചീഫ് 
ടി.എം. ഹര്‍ഷന്‍ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റര്‍
​​​​​​​കെ.കണ്ണന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍
​​​​​​​ഷഫീഖ് താമരശ്ശേരി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്
മുഹമ്മദ് ജദീര്‍ സീനിയര്‍ ഡിജിറ്റല്‍ എഡിറ്റര്‍​​​​​​​
അലി ഹൈദര്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
കെ.വി. ദിവ്യശ്രീ​​​​​​​  സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
മുഹമ്മദ് ഫാസില്‍ സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍ 

വി.കെ. ബാബു  സീനിയർ മാനേജർ (ബുക്​സ്​ & ഓപ്പറേഷൻസ്​ ​)
​​​​​​​മുഹമ്മദ് സിദാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍
മുഹമ്മദ് ഹനാന്‍ ഫോട്ടോഗ്രാഫര്‍
അഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫര്‍
ഷിനു ടി.എം.  വിഷ്വല്‍ എഡിറ്റർ
മഷ്ബൂബ് പി.പി. ജൂനിയർ വിഷ്വല്‍ എഡിറ്റർ​​​​​​​​​​​​​​
ഷിബു ബി. സബ്‌സ്‌ക്രിപ്ഷന്‍സ് മാനേജര്‍
വിഷ്ണുപ്രസാദ് വി.പി. ഫൈനാന്‍സ് മാനേജര്‍​​​​

സൈനുല്‍ ആബിദ് കവര്‍ ഡിസൈനര്‍
പ്രതീഷ് കെ.ടി. ഇലസ്ട്രേഷന്‍


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​

എ.എ. റഹീം

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ്
 

മനില സി. മോഹന്‍

ട്രൂകോപ്പി എഡിറ്റർ ഇന്‍ ചീഫ്