Wednesday, 29 March 2023

Planet Earth to Post Covid-19 Era


POETRY


മിറോസ്ലാവ് ഹാലുബിന്റെ കവിതകള്‍

മിറോസ്ലാവ് ഹാലുബ്​, വിവർത്തനം: എൻ. ശശിധരൻ

മിറോസ്ലാവ് ഹാലുബ് (Miroslav Halub): ജീവിതകാലം 1923-98. അലിഗറി അഥവാ അന്യോപദേശം, ഫാബ്ള്‍ അഥവാ ദൃഷ്ടാന്ത കഥകള്‍- ഈ സങ്കേതത്തിലാണ് ഹാലുബിന്റെ മിക്ക കവിതകളും എഴുതപ്പെട്ടിട്ടുള്ളത്. പ്രസിദ്ധനായ ഇമ്യുണോളജിസ്റ്റായിരുന്നു, രോഗപ്രതിരോധത്തെക്കുറിച്ച ഗവേഷണം  ചെയ്യുന്ന ശാസ്ത്രജ്ഞന്‍. മുപ്പതാം വയസ്സുവരെ കവിതകളൊന്നും എഴുതിയില്ല. മിത്തും ചരിത്രവും നാടോടി വിജ്ഞാനീയവും ശാസ്ത്രവും തത്വചിന്തയും ഇഴചേര്‍ന്ന കവിതകള്‍. ചെക്കോസ്ലാവാക്യയിലെ പടിഞ്ഞാറന്‍ വ്യവസായ നഗരമായ പില്‍സണില്‍ ജനനം. ഒരു ഇന്റര്‍വ്യൂവില്‍ ഹാലൂബ് ഇങ്ങനെ പറഞ്ഞു: സയന്‍സില്‍ നമ്മള്‍ രൂപകങ്ങളിലാണ് സംസാരിക്കുന്നത്. കവിത എഴുതുമ്പോള്‍ ഞാന്‍ പലപ്പോഴും അല്ലെങ്കില്‍ എല്ലായ്‌പ്പോഴും സാധ്യമായ ഒരു ശരി അഥവാ തെറ്റ് അടിസ്ഥാനമാക്കിയ പരീക്ഷണമാണ് നടത്തുന്നത്.